തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ഡോ. ലക്ഷ്മി നായര്‍ക്കും രണ്ട് മന്ത്രിമാര്‍ക്കും തിരുവനന്തപുരം സബ് കോടതി നോട്ടീസ്. ലോ അക്കാദമിയില്‍ ക്രമക്കേട് നടന്നുവെന്ന ബി.ജെ.പിയുടെ പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലക്ഷ്മി നായരും വിദ്യാഭ്യാസ, നിയമ മന്ത്രിമാരും, കേരള, എം.ജി സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരും ഉള്‍പ്പെടെ 30ഓളം പേര്‍ വരുന്ന വെള്ളിയാഴ്ച കോടതിയില്‍ ഹജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബി.ജെ.പി നേതാവ് വി. മുരളീധരനും വിദ്യാര്‍ത്ഥികളും നല്‍കിയിട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി. അക്കാദമിയുടെ ഭരണസമതിയില്‍ വ്യാപക ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ചും അക്കാദമിയിലെ ഭുമി വിഷയവും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.