ഹൈദരാബാദ്: ഹൈദരാബാദില്‍ വ്യാജനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റില്‍. പുതിയ 2000 രൂപയുടെ നോട്ട് അച്ചടിച്ചതിന്റെ പേരിലാണ് അറസ്റ്. അറസ്റ് ചെയ്യപ്പെട്ടവരില്‍ രണ്ട് എഞ്ചിനീയറിംഗ് വിദ്യാത്ഥികളുമുണ്ട്. കോളേജിലെ ക്യാന്റീനില്‍ കൊടുത്ത് വ്യാജനോട്ട് മാറാന്‍ ശ്രാമിക്കവെയാണ് വിദ്യാര്‍ത്ഥികള്‍ പിടിക്കപ്പെട്ടത്. ഇതേത്തുടന്ന് കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മാറ്റ് രണ്ടു പേരെക്കൂടി പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് 36 ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ പിടിച്ചെടുത്തു. ഒപ്പം നാല് മൊബൈല്‍ ഫോണുകളും കളര്‍ പ്രിന്ററും പോലീസിന് ലഭിച്ചിട്ടുണ്ട്.