ചെന്നൈ:വി കെ ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സട്ടപഞ്ചായത്ത് ഇയക്കമാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. അനധികൃത സ്വത്ത് സമ്ബാദനകേസില്‍ വിധി വരുന്നത് വരെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇതിനിടെ, തമിഴ്നാട്ടിലെ രാഷ്ട്രീയസാഹചര്യം ചര്‍ച്ച ചെയ്യാന്‍ തമിഴ്നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. പനീര്‍ശെല്‍വത്തിന്റെ രാജി പിന്‍വലിക്കാന്‍ അനുവദിക്കുകയോ ശശികലയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യാതിരുന്ന ഗവര്‍ണറുടെ നടപടി തമിഴ്നാട്ടില്‍ അനിശ്ചിതത്വം വര്‍ധിപ്പിച്ചിരിക്കുകയാണ്. ശശികലക്കൊപ്പമുള്ള 129 എംഎല്‍എമാരില്‍ 30 പേര്‍ ഉപവാസ സമരത്തിലെന്നാണ് സൂചന. എംഎല്‍എമാരുടെ ഫോണുകള്‍ തടഞ്ഞുവെച്ചിരിക്കുന്നു. സ്വന്തമായി നിലപാടെടുക്കാന്‍ എംഎല്‍എമാരെ ശശികല അനുവദിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ തമിഴ്നാട് മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതോടെ, കൂടുതല്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തമിഴകം വേദിയാകും. ശശികലക്കെതിരായ ഹരജിയിലെ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് ഗവര്‍ണറുടെ തീരുമാനമെങ്കില്‍ അത് പന്നീര്‍ശെല്‍വത്തിന് എംഎല്‍എമാരുടെ പിന്തുണ തേടാന്‍ കൂടുതല്‍ സമയം ലഭിക്കാന്‍ സഹായിക്കും.