ആശുപത്രിയില്‍ ചികിത്സക്കായെത്തിയപ്പോഴേ ജയലളിത മരിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍

252

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സക്കായെത്തിയപ്പോഴേ ജയലളിത മരിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ രംഗത്ത്. സംഭവദിവസം അത്യാഹിത വിഭാഗത്തില്‍ ജോലി നോക്കുകയായിരുന്ന ഡോ. രാമസീതയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെന്നൈയിലെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് ഡോക്ടര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ നാഡിമിഡിപ്പുകള്‍ നിലച്ചിരുന്നു. എങ്കിലും ആശുപത്രി അധികൃതര്‍ അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും അവര്‍ തുറന്നടിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനിടയില്‍ അസുഖത്തിന് ശമനമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 20 ദിവസത്തിനകം ചെന്നൈ മറീന ബീച്ചിലുള്ള എംജിആര്‍ സമാധിക്കടുത്ത് പണികള്‍ ആരംഭിച്ചതായി ഡോക്ടര്‍ ചൂണ്ടിക്കാണിച്ചു.

NO COMMENTS

LEAVE A REPLY