‘അന്താരാഷ്ട്ര നാണയപ്രദര്‍ശനം’ കനകക്കുന്ന് കൊട്ടാരത്തില്‍

224

തിരുവനന്തപുരം : ഗിന്നസ് ബുക്കില്‍ ഇടം നേടിയ വിപുലമായ ‘അന്താരാഷ്ട്ര നാണയപ്രദര്‍ശനം’ കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിക്കുന്നു. പൂവാര്‍ സ്വദേശി ജസ്റ്റിന്‍ ഗില്‍ബര്‍ട്ട് ലോപ്പസിന്റെ ശേഖരമാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിറ്റിപിസി) പ്രദര്‍ശിപ്പിക്കുന്നത്. ഫെബ്രുവരി 13 മുതല്‍ 15വരെ തിയതികളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. ഫെബ്രുവരി 13 (തിങ്കളാഴ്ച) രാവിലെ 9.30ന് സംസ്ഥാന സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

ഇപ്പോഴുള്ളതും ഇല്ലാത്തതുമായ 310 രാജ്യങ്ങളില്‍നിന്നുള്ള നാണയങ്ങളാണ് ജസ്റ്റിന്‍ ഗില്‍ബര്‍ട്ട് ലേപ്പസിന്റെ ശേഖരത്തിലുള്ളത്. സാമ്രാജ്യങ്ങളും നാട്ടുരാജ്യങ്ങളും ഉള്‍പ്പെടെ 500ല്‍പ്പരം ദേശങ്ങളിലെതായി 2500ഓളം നാണയങ്ങള്‍ പ്രദര്‍ശനത്തിനുണ്‍ാവും. ഇനിയും രൂപപ്പെടാത്ത രാഷ്ട്രമായ കുര്‍ദിസ്ഥാനിലെ നാണയംപോലും ശേഖരത്തിലുള്ളതായി ജസ്റ്റിന്‍ പറയുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് സുഭാഷ് ചന്ദ്രബോസ് പുറത്തിറക്കിയ നാണയം, ചേര-ചോള-പാണ്ഡ്യ കാലത്തെ നാണയങ്ങള്‍, അലക്‌സാണ്‍ര്‍ ചക്രവര്‍ത്തിയുടെ ഗ്രീക്ക് നാണയങ്ങള്‍, പേഴ്ഷ്യന്‍ നാണയങ്ങള്‍, സൊമാലിയയിലെ ഗിത്താര്‍ ടൈപ്പ് നാണയങ്ങള്‍, ഡയാന സ്‌പെഷ്യല്‍ നാണയങ്ങള്‍, പൂക്കള്‍ ആലേഖനം ചെയ്ത നാണയങ്ങള്‍ എന്നിങ്ങനെ വേറിട്ട ഇനങ്ങള്‍ ശേഖരത്തിലുണ്ടണ്‍്.

NO COMMENTS

LEAVE A REPLY