ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

176

സോള്‍: ലോകരാഷ്ട്രങ്ങള്‍ക്ക് പ്രകോപനവുമായി വീണ്ടും ഉത്തരകൊറിയ. ഇന്ന്്പുലര്‍ച്ചെ ഉത്തരകൊറിയ ആദ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഉത്തരകൊറിയ അറിയിച്ചു. ലോക രാഷ്ട്രങ്ങള്‍ക്കൊപ്പം യു.എന്‍ ന്‍റെയും പ്രതിഷേധം മറികടന്നാണ് ഉത്തരകൊറിയയുടെ നീക്കം. തീവ്ര നിലപാടുകാരനായ ട്രംപ് അമേരിക്കയില്‍ അധികാരമേറ്റതും ഉത്തരകൊറിയന്‍ ഏകാധിപതിയുടെ നിലപാടുകളില്‍ മാറ്റം ഉണ്ടാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമായി. ജപ്പാന്‍ സമീപമുള്ള സമുദ്രാതിര്‍ത്തിയിലാണ് മിസൈല്‍ പതിച്ചതെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. അമേരിക്കയും ജപ്പാനും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചു. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ദക്ഷിണ കൊറിയ അപലപിച്ചു. കഴിഞ്ഞ ആഴ്ച ദക്ഷിണ കൊറിയയില്‍ എത്തിയ യു.എസ് പ്രതിരോധ സെക്രട്ടറി മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരകൊറിയ ദക്ഷിണകൊറിയയ്ക്കൊപ്പം അമേരിക്കയെയാണ് ലക്ഷ്യം വെയ്ക്കുന്നത്. അമേരിക്കയെ ആക്രമിക്കിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പുതുവര്‍ഷത്തില്‍ പ്രഖ്യാപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY