തൃശൂര്‍: തൃശൂരില്‍നിന്നും കാണാതായ പെണ്‍കുട്ടിയെ മണാലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തൃശൂര്‍ വലിയാലുക്കല്‍ അബ്ദുള്‍ നിസാറിന്റെയും ഷര്‍മിളയുടെയും മകള്‍ ഷിഫ അബ്ദുള്‍ നിസാര്‍ കൊല്ലപ്പെട്ടതായാണ് വീട്ടുകാര്‍ക്കു വിവരം ലഭിച്ചിരിക്കുന്നത്.
പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പാസ്പോര്‍ട്ടും മണാലി ബഹാംഗിലെ ബീസ് നദിക്കരയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
കഴിഞ്ഞമാസം ഏഴിനാണ് ഷിഫയെ കാണാതാകുന്നത്. ഇതേമാസം 29ന് അഴുകിയ നിലയില്‍ ബീസ് നദിക്കരയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിനടുത്തുനിന്ന് പാസ്പോര്‍ട്ടും വസ്ത്രങ്ങളും കണ്ടെത്തിയതോടെയാണ് മരിച്ചത് ഷിഫയാണെന്നു പോലീസ് സംശയിക്കുന്നത്. പോലീസിന് തിരിച്ചറിയാന്‍ സാധിക്കാതിരുന്ന മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്കുശേഷം സംസ്കരിച്ചിരുന്നു. ഇവന്റ് മാനേജ്മെന്റ് കമ്ബനിയില്‍ ജോലി ചെയ്യുന്ന ഷിഫ, ഒക്ടോബര്‍ 14നാണ് വീട്ടില്‍നിന്നു പുറപ്പെട്ടത്. കൊച്ചി, മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളും ഇതിനിടെ ഷിഫ സന്ദര്‍ശിച്ചിരുന്നു. ജനുവരി 7ന് പെണ്‍കുട്ടി മണാലിയില്‍ നിന്നും അവസാനമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ഷിഫയുടെ പിതാവ് പറയുന്നു. ജനുവരി 15ന് വീട്ടിലേക്കെത്താമെന്ന് അറിയിച്ചിരുന്നു. ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ മറ്റുപല നമ്ബറുകളില്‍ നിന്നും ഷിഫ ബന്ധപ്പെട്ടിരുന്നവെന്നും പിതാവ് പറഞ്ഞു.
എന്നാല്‍ ജനുവരി 15ന് ഷിഫ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. ഇതോടെ ചെന്നൈയിലുള്ള ബന്ധുക്കള്‍ മുഖേന അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.