ജമ്മു: ജമ്മു കാഷ്മീരിലെ സാംബ ജില്ലയിലെ രാജ്യാന്തര അതിർത്തിയിൽ ഭീകരർക്കു നുഴഞ്ഞുകയറാൻ പാക്കിസ്ഥാനിൽനിന്നു നിർമിച്ച തുരങ്കം ബിഎസ്എഫ് കണ്ടെത്തി. ബിഎസ്എഫിന്റെ പ്രത്യേക തെരച്ചിലിലാണു രാമഗാഹ് സെക്ടറിൽ 20 മീറ്റർ ദൈർഘ്യമുള്ള തുരങ്കം ഇന്നലെ കണ്ടെത്തിയത്. 2.5 അടി വലുപ്പത്തിലാണു തുരങ്കം നിർമിച്ചിരിക്കുന്നത്. രാജ്യാന്തര അതിർത്തികടന്ന് 20 മീറ്റർ ഉള്ളിൽവരെ എത്തുന്ന രീതിയിലായിരുന്നു തുരങ്കം .