ജിഷ്‍ണുവിന്‍റെ വീട്ടില്‍ വി എസ് ഇന്നെത്തും

210

പാമ്പാടി നെഹ്റു കോളേജിൽ മരിച്ച ജിഷ്ണു പ്രണോയുടെ വീട്ടിൽ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ ഇന്ന് സന്ദർശനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ വീട് സന്ദർശിക്കാത്തതിനെതിരെ വിമർശനം വ്യപകമാകുന്നതിനിടെയാണ് വി എസിന്‍റെ സന്ദർശനം. ജിഷ്ണു പ്രണയോയുടെ നാദാപുരം വളയത്തെ വസതിയിൽ രാവിലെയാണ് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ എത്തുക. മന്ത്രിമാരും കക്ഷി നേതാക്കളും ജിഷ്ണുവിന്‍റെ വീട്ടിൽ ഇതിനകം എത്തുകയും എല്ലാവിധ പിൻതുണയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ജിഷ്ണുവിന്‍റെ വീടിന് സമീപത്ത് പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മാത്രം വീട്ടുകാരെ കണാനെത്തിയിരുന്നില്ല. താൻ സന്ദർശിക്കണ്ട കാര്യമില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ജിഷ്ണുവിന്‍റെ അമ്മ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ വി എസിന്‍റെ വരവിനെ പ്രതീക്ഷയോടെയാണ് കുടുംബം കാണുന്നത്.
ജിഷ്ണുവിന്‍റെ മരണത്തിൽ അന്വേഷണം നീണ്ടു പോയാൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കെ കൃഷ്ണദാസിന്‍റെ വസതിക്ക് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് അമ്മ അറിയിച്ചിരുന്നു. കൃഷ്ണദാസടക്കം മൂന്ന് പേർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയെങ്കിലും ഇതേ വരെ അറസ്റ്റ് ചെയ്തിട്ടില്ല. അതിൽ കുടുംബത്തിനുള്ള അമർഷം വി.എസ്സിനെ അറിയിക്കും.

NO COMMENTS

LEAVE A REPLY