ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി പനീർശെൽവത്തിന്റെ വീടിന് നേരെ കല്ലേറ്. ഗ്രീൻവേയ്സ് റോഡിലെ വീടിനുനേർക്കാണ് കല്ലേറുണ്ടായത്. എടപ്പാടി പഴനിസാമി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയായിരുന്നു ആക്രമണം.
ശശികല വിഭാഗക്കാരാണ് കല്ലെറിഞ്ഞതെന്നാണ് സൂചന. പ്രദേശത്ത് സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, പഴനിസാമി മന്ത്രിസഭയിലെ മന്ത്രിയായ സി.വി. ഷണ്മുഖത്തിന്റെ അനുയായികളാണ് സംഘർഷമുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.