നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം

322

കൊച്ചി: നടിയെ ആക്രമിച്ചത് കൃത്യമായ ഗൂഢാലോചനയോടെയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. നടി പരാതി നൽകില്ലെന്ന പ്രതീക്ഷയിലായിരുന്നു ആക്രമം നടത്തിയത്. ബ്ലാക്ക് മെയിലായിരുന്നു ലക്ഷ്യമെന്നും പൊലീസ് കരുതുന്നു. മണിക്കൂറുകളോളം നടിയെ കാറിലിട്ട് ഉപദ്രവിച്ച ശേഷം കാക്കനാട്ടാണ് ഭാവനയെ ഇറക്കി വിട്ടത്. പാതിരാത്രി വീട്ടിലേക്ക് ഓടിക്കയറി വന്ന ഭാവനയെ കണ്ട് സംവിധായകനും നടനുമായ ലാൽ ഞെട്ടി. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ആശ്വസിപ്പിച്ചു. പിന്നീട് റേഞ്ച് ഐജി വിജയനെ ഫോണിൽ വിളിച്ചു. നടി തന്നെ കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഇതോടെ കൊച്ചിയിലെ ഉന്നത പൊലീസ് സംഘം ലാലിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി.നടിയുടെ മൊഴിയെടുത്തു. പിന്നെ അറസ്റ്റും.

ട്ടിക്കൊണ്ട് പോകലിൽ അന്താളിച്ചു പോയ നടിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. സംഭവം പൊലീസിനെ അറിയിക്കണമെന്ന് നിലപാട് എടുത്തതും ലാലായിരുന്നു. നടിയുടെ മൊഴിയെടുത്ത പൊലീസിന് ഡ്രൈവറും വഴിയിൽ ഉപേക്ഷിക്കാൻ കൂട്ടു നിന്നതായി മനസ്സിലായി. ഇതോടെയാണ് ഡ്രൈവർ മാർട്ടിനെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ തട്ടിക്കൊണ്ട് പോകലിന്റെ ചുരുൾ അഴിഞ്ഞു. മുൻ വൈരാഗ്യവും പണം തട്ടാനുള്ള താൽപ്പര്യവുമായിരുന്നു ഇതിന് കാരണം. നാണക്കേട് കാരണം നടി പുറത്തു പറയില്ലെന്നും കരുതി. സംവിധായകന്റെ വീട്ടിൽ എത്തിച്ചതും ബോധപൂർവ്വമാണ്. വീട്ടിൽ അഭയം തേടുന്ന നടി പരാതിപ്പെടില്ലെന്നും കരുതി. എന്നാൽ ലാലിന്റെ നിലപാട് കാര്യങ്ങൾ മാറ്റി മറിഞ്ഞു. രണ്ട് മണിക്കൂറോളം ഭാവനയെ ഉപദ്രവിച്ചുവെന്നാണ് പരാതി.
അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു നടി പൊലീസിനു മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വിശദാംശങ്ങൾ തേടി. ഭാവന സഞ്ചരിച്ച വാഹനത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ച് അപകടത്തിന്റെ പ്രതീതി ഉണ്ടാക്കിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകൽ. അപകടമുണ്ടാക്കിയ ശേഷം, പിന്നാലെ എത്തിയ വാഹനത്തിലുണ്ടായിരുന്നവർ നടിയുടെ വാഹനത്തിൽ കയറി ഓടിച്ചു പോവുകയായിരുന്നു. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. രണ്ടു മണിക്കൂറിലേറെ എറണാകുളം നഗരത്തിൽ ചുറ്റിക്കറങ്ങിയ വാഹനം പുലർച്ചെയോടെ കാക്കനാട് ഭാഗത്ത് ഒരു സംവിധായകന്റെ വീടിനു സമീപം നിർത്തിയശേഷം രാത്രി പന്ത്രണ്ട് മണിയോടെ പ്രതികൾ കടന്നു കളയുകയായിരുന്നു.

രാത്രി ഒമ്പത് മണിക്ക് തൃശൂരിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അത്താണിയിൽ വച്ച് മൂന്നു പേർ നടിയുടെ കാറിൽ അതിക്രമിച്ച് കയറുകയായിരുന്നു. പിന്നീട് ഉപദ്രവിച്ചതായാണ് പരാതി. ഷൂട്ടിങ്ങിന് ശേഷം തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു നടി. കാർ അത്താണിയിൽ എത്തിയപ്പോൾ തൊട്ടു പിന്നിലുണ്ടായിരുന്ന കാർ ഭാവനയുടെ കാറിന് പിന്നിൽ ചെറുതായി തട്ടി. അപകമെന്ന തരത്തിൽ സ്ീനുണ്ടാക്കി. അതിന് ശേഷം നടിയുടെ കാറിലേക്ക് കയറി. തർക്കത്തിനിടെ മൂന്നു പേർ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഭാവനയുടെ കാറിലേക്ക് കയറുകയുമായിരുന്നു. ഈ സമയത്ത് ഡ്രൈവറെ കുറിച്ച് സംശയം തോന്നിയില്ല.
പിന്നീട് ഇവർ കാറിൽവച്ച് ഭാവനയെ ഉപദ്രവിക്കുകയും അപമാനിക്കുകയും അർധ നഗ്‌ന ചിത്രങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തു. കാർ പാലാരിവട്ടത്തെത്തിയപ്പോൾ ഇവർ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു. ഇവരിൽ നിന്ന് രക്ഷപ്പെട്ട് വാഴക്കാലയിലുള്ള ഒരു സംവിധായകൻ ലാലിന്റെ വീട്ടിലെത്തി ഭാവന സഹായം അഭ്യർത്ഥിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഭാവനയുടെ വാഹനം ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊരട്ടിക്ക് അടുത്താണ് അത്താണി. ഇതിനൊപ്പം നടിയെ ഡ്രൈവർ ഉപേക്ഷിച്ച് പോയതും കാറിനുള്ളിലെ ചില പ്രവർത്തനവും സംശയത്തിന് ഇടനൽകി.

നടി പരാതി നൽകില്ലെന്ന് കരുതിയതുകൊണ്ട് മാർട്ടിൻ ഒളിവിൽ പോയതുമില്ല. ഇയാളെ അറസ്റ്റ് ചെയ്യുന്നതു വരെ പൊലീസും വിവരം പുറത്തുവിട്ടില്ല. അതുകൊണ്ട് കാര്യങ്ങളെല്ലാം പുറംലോകം അറിഞ്ഞില്ല. ഭാവനയെ സംവിധായകന്റെ വീട്ടിന് അടുത്ത് എത്തിച്ചതും മാട്ടിനാണ്. ഇതും സംശയം ബലപ്പെടുത്തി. പെരുമ്പാവൂർ സ്വദേശി സുനിലാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ചലച്ചിത്ര താരങ്ങൾക്ക് ഡ്രൈവർമാർ ഏർപ്പാടാക്കി കൊടുക്കുന്ന ആളാണ് സുനിൽ. സുനിലിന്റെ നിദേശപ്രകാരമാണ് മാർട്ടിൻ ഭാവനയുടെ കാർ ഓടിക്കാൻ കഴിഞ്ഞ ദിവസം എത്തിയത്.
മാർട്ടിനും സുനിലും ഉൾപ്പെട്ട സംഘം മുൻ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. അങ്കമാലി അത്താണിക്കു സമീപം കാർ തടഞ്ഞുനിർത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടർന്നെന്നാണു നടി പൊലീസിനു നൽകിയ മൊഴി. ഡ്രൈവറെ ഭയപ്പെടുത്തി കാർ ഓടിപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞു. എന്നാൽ സംഭവങ്ങൾ വിലയിരുത്തിയ പൊലീസ് മാർട്ടിനെ സംശയ നിഴലിൽ കണ്ടു. ഇതോടെ കള്ളി പൊളിഞ്ഞു. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര, അസി. പൊലീസ് കമ്മിഷണർ എം. ബിനോയ് തുടങ്ങിയവർ രാത്രി പന്ത്രണ്ടോടെ സംവിധായകന്റെ വീട്ടിലെത്തി നടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
അക്രമികളെക്കുറിച്ചും അവർ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും പൊലീസിനു സൂചന ലഭിച്ചു. എല്ലാവരേയും ഉടൻ പിടിക്കാനാകുമെന്നാണ് പ്രതീക്ഷ.

NO COMMENTS

LEAVE A REPLY