പാകിസ്ഥാനില്‍ നൂറോളം ഭീകരരെ സൈന്യം വധിച്ചു

284

സെഹ്വാന്‍ പ്രവിശ്യയിലെ സൂഫി ദര്‍ഖയില്‍ വ്യാഴാഴ്ച ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 80 പേരാണ് മരിച്ചത്. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതിനെത്തുടര്‍ന്നുണ്ടായ സൈനിക നടപടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിട്ടുണ്ട്. സിന്ധ് പ്രവിശ്യയില്‍ വച്ച് 18 ഭീകരരെയും രാജ്യത്തിന്റെ ഉത്തരമേഖലയില്‍ 13 പേരെയും വധിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പ്രതികരിച്ചു. ഭീകരാക്രമണത്തിന് ശേഷം സൈനിക നടപടി സാധാരണമാണെങ്കിലും ഇതാദ്യമായാണ് 100 ലധികം ഭീകരരെ കൊന്നതായി പാക് ഭരണകൂടം അവകാശപ്പെടുന്നത്. സംഭവത്തെത്തുടര്‍ന്ന് പാക് അഫ്ഗാന്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ഭീകരരെ അഫ്ഗാനിസ്ഥാന്‍ സംരക്ഷിക്കുന്നുവെന്നാണ് പാകിസ്താന്റെ പരാതി.

NO COMMENTS

LEAVE A REPLY