രോഗമകറ്റാന്‍ നാട്ടുവഴികള്‍

835

മിക്ക സുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ അന്നൊക്കെ നമ്മുടെ പറമ്പില്‍ നിന്നും തൊടിയില്‍ നിന്നുമൊക്കെ ലഭിച്ചിരുന്നു. പച്ചക്കറിയായും പഴമായും കാട്ടുചെടിയായും മാത്രം നമുക്കറിയാവുന്ന എത്രയെത്ര രോഗസംഹാരികള്‍ നാം നിത്യജീവിതത്തില്‍ കാണുന്നുണ്ടെന്നോ. അവയില്‍ ചിലതിനെ ഇവിടെ പരിചയപ്പെടാം.

ചക്ക

രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ചക്ക കഴിക്കുന്നത്‌ സഹായിക്കുന്നു. കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റാമിന്‍ എ, സി, ബി വിറ്റാമിനുകള്‍ എന്നിവയുടെ കലവറയാണ് ചക്ക. കാത്സ്യം, സിങ്ക്, ഫോസ്ഫറസ് എന്നീ ധാതുക്കള്‍ ധാരാളമായി ചക്കയിലുണ്ട്. വിറ്റാമിന്‍ സിയുടെ ഒന്നാന്തരം ഉറവിടമാണ് ചക്ക, അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്സിഡന്റും.
ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
ഈ കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്.
തികച്ചും കൊളസ്ട്രോള്‍ രഹിതമായ ഭക്ഷണമാണ് കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പില്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും.

വാഴപ്പഴം

ശരീരത്തിലെ യൂറിക് ആസിഡിനെ പുറന്തള്ളാന്‍ ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് വാഴപ്പഴം. വാഴപ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം അയോണുകള്‍ യൂറിക് ആസിഡിനെ അലിയിച്ചു ദ്രാവക രൂപത്തിലാക്കി മൂത്രത്തില്‍ കൂടി പുറന്തള്ളുന്നു. അതിനാല്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ദിവസം രണ്ടു വാഴപ്പഴമെങ്കിലും കഴിക്കണം.

തൊട്ടാവാടി

തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് രാവിലേയും വൈകുന്നേരവും കഴിക്കുന്നത് സന്ധിവേദനയ്ക്ക് പറ്റിയ മരുന്നാണ്.
കാന്താരി മുളകും മോരും
കാന്താരി മുളക് അരച്ച് മോരില്‍ ചേര്‍ത്ത് ദിവസവും ഒരു തവണ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ശര്‍ക്കരയും കുരുമുളകും
കുരുമുളകുപൊടി ശര്‍ക്കര ചേര്‍ത്തു കഴിച്ചാല്‍ ജലദോഷത്തിന് ശമനം ലഭിക്കും.

തേന്‍

പാലില്‍ പഞ്ചസാരയ്ക്കു പകരം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
കുട്ടികളിലെ വിട്ടുമാറാത്ത കഫക്കെട്ടകറ്റാനും ഏറ്റവും നല്ല മരുന്നാണ് തേന്‍. ഒന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുക. കുട്ടികള്‍ ഉറങ്ങുന്നതിന് മുമ്പ് 10 ഗ്രാം തേന്‍ നല്‍കിയാല്‍ ജലദോഷത്തിനും തൊണ്ടവേദനയ്ക്കും ശമനം ലഭിക്കും. തേന്‍ സ്ഥിരമായി കഴിക്കുന്നത് ജലദോഷവും തൊണ്ടവേദനയും വരാതിരിക്കാനും സഹായിക്കുന്നു.

പാവല്‍

പാവലിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് ചാറ് പലവട്ടം പുരട്ടുന്നത് മുടി വട്ടത്തില്‍ കൊഴിയുന്നത് കുറയ്ക്കാന്‍ സഹായിക്കും.

കുമ്പളങ്ങ

ദിവസവും രാവിലെ വെറും വയറ്റില്‍ കുമ്പളങ്ങ നീര് കുടിയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

ചുവന്നുള്ളി

രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് രണ്ടോ മൂന്നോ ചുവന്നുള്ളി ചവച്ചിറക്കുന്നത് ഉറക്കക്കുറവ് പരിഹരിക്കും.
ചുവന്നുള്ളിയും, കല്ലുപ്പും അരച്ച് നെറ്റിയില്‍ പുരട്ടുന്നത് തലവേദന മാറാനും സഹായിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി, ജീരകം, ഉലുവാ എന്നിവ വറുത്ത് അതിട്ട് വെള്ളം തിളപ്പിച്ച് നിത്യവും കുടിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മികച് ഒറ്റമൂലിയാണ്.

കടുക്, നാരങ്ങ

കടുക് അരച്ച് നെറ്റിയില്‍ പുരട്ടുന്നതും നാരങ്ങാ മുറിച്ചു നെറ്റിയില്‍ ഉരസുന്നതും തലവേദന മാറാന്‍ സഹായിക്കുന്നു.

ഉലുവ

കടുത്ത തലവേദന കാരണം ശക്തിയേറിയ വേദന സംഹാരി ഗുളികകള്‍ കഴിക്കുന്നതിനും വീര്യമുള്ള ബാമുകള്‍ നെറ്റിയില്‍ പുരട്ടുന്നതിനുമ മുന്‍പ് 100% പലപ്രദമായ ഈ നാടന്‍ മരുന്ന് ഒന്നു പരീക്ഷിക്കാം.
അല്‍പം ഉലുവയെടുത്ത് ഒരു സെല്ലോടേപ്പില്‍ ഒട്ടിച്ച് നെറ്റിയില്‍ വേദനയുള്ള ഭാഗത്ത് ഒട്ടിക്കുക. 10 മിനിറ്റിനകം തലവേദനയ്ക്ക് ആശ്വാസം ലഭിക്കും.
അമരക്ക
നിത്യേന അമരക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

മുതിര, മഞ്ഞള്‍

മുതിരയോ മഞ്ഞളോ അരച്ച് ശരീരത്തില്‍ തേച്ചു കുളിക്കുന്നത് അമിത വിയര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കും.
മാതള നാരങ്ങ
മാതള നാരങ്ങ അരച്ച് കലക്കിയ വെള്ളം ദിവസവും രാവിലെ സേവിച്ചാല്‍ രക്തം ശുദ്ധമാകും, വയറിലെ വിരകള്‍ നശിക്കും.

ഗ്രാമ്പൂ

ഗ്രാമ്പൂ വായിലിട്ടു ചവയ്ക്കുന്നതും ഭക്ഷണസാധനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. അസിഡിറ്റി പ്രശ്നങ്ങലള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
ജ്യൂസ്
ക്യാരറ്റ്, വലിയ ഓറഞ്ച്, പകുതി വെള്ളരിക്ക, ഒരു പിടി പുതിനയില, ഒരു കഷമം ഇഞ്ചി ഇവ ഒരുമിച്ച് ജ്യൂസാക്കി ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഉപയോഗിച്ചാല്‍ വിട്ടുമാറാത്ത ജലദോഷം, തുമ്മല്‍, അലര്‍ജി ഇവയ്ക്ക് ശമനം ലഭിക്കും.
ഇനി, രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന കുറച്ച് പുതിയ ഇനങ്ങളെ പരിചയപ്പെടാം

വാള്‍നട്ട് പ്രോസ്റ്റേറ്റ്

അളവില്‍ ദിവസേന വാള്‍നട്ട് കഴിച്ചാല്‍ പുരുഷഗ്രന്ഥിയിലെ ക്യാന്‍സര്‍ (പ്രോസ്റ്റേറ്റ് ക്യാന്‍സര്‍) അകറ്റിനിര്‍ത്താമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. രോഗത്തെ അകറ്റിനിര്‍ത്താന്‍ ദിവസം ഏതാണ്ട് രണ്ടുപിടി വാള്‍നട്ട് കഴിച്ചാല്‍ മതിയാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
ഡ്രൈ ഫ്രൂട്ട്സ് (ഉണക്കിയ പഴങ്ങള്‍)
ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കാനും, ക്യാന്‍സര്‍, അനീമിയ, മുടികൊഴിച്ചില്‍ എന്നിവ തടയാനും, ബി.പി. നിയന്ത്രിക്കാനും സഹായിക്കുന്നു.
ഡ്രൈ ഫ്രൂട്ട്സ് ദിവസേന കഴിക്കുന്നത് ദഹനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നല്ല കൊളസ്ട്രോളും വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തോടും കാഴ്ചശക്തിയോടുമൊപ്പം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യവും വര്‍ദ്ധിപ്പിക്കാനും ഡ്രൈ ഫ്രൂട്ട്സ് സഹായിക്കുന

കടപ്പാട് : മാതൃഭൂമി

NO COMMENTS

LEAVE A REPLY