മനാമ: ബഹ്റിനിലെ മനാമയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഏഷ്യന്‍ സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അന്‍സു ജേക്കബിനെ (15)യാണ് മരിച്ച നിലയില്‍ കണ്ടത്. ശനിയാഴ്ച വൈകിട്ട് കേരളീയ സമാജത്തിനടുത്തുള്ള താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: കോട്ടയം പുതുപ്പള്ളിയിലെ ജേക്കബ് കുരുവിള (ആല്‍ഫ എക്സ്പ്രസ് ജീവനക്കാരന്‍). മാതാവ്: കൊച്ചുമോള്‍ (നഴ്സ്). സഹോദരന്‍: അശ്വിന്‍ (ബി കോം വിദ്യാര്‍ത്ഥി).