സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വി എസ് അച്യുതാനന്ദന്‍

208

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഭരണ പരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. കേസ് അന്വേഷണങ്ങൾ ഇഴഞ്ഞുനീങ്ങുന്നുവെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാമോലിൻ, ടൈറ്റാനിയം അടക്കമുള്ള കേസുകൾ തീർപ്പാകാതെ നീളുന്നു. അഴിമതിക്ക് എതിരെ പ്രസംഗം മാത്രം, അധികാരത്തിൽ എത്തുന്പോൾ നടപടിയില്ല സാങ്കേതിക കാരണങ്ങൾ കൊണ്ടാകാം ഇതെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പക്ഷേ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കുന്നില്ലെന്നും വി എസ് അച്യുതാനന്ദന്‍ വിമർശിച്ചു.

NO COMMENTS

LEAVE A REPLY