തൃശ്ശൂര്‍ : യുവനടിയ്ക്കു നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ ഒരു പ്രമുഖ നടന് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ നടിയുടെ കുടുംബം നിഷേധിച്ചു. കേസ് പിന്‍വലിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണവും ശരിയല്ല. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന പലതും ശരിയല്ലെന്നും നടിയുടെ കുടുംബം വ്യക്തമാക്കി. എന്നാല്‍, ഒരു നടിയ്ക്ക് സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പറഞ്ഞ കുടുംബം നടിയുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. വാസ്തവ വിരുദ്ധങ്ങളായ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടുവെന്ന സംഭവം പുറത്തു വന്നതിന് പിന്നാലെ ചില നടന്മാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് നടിയുടെ കുടുംബം രംഗത്തെത്തിയത്. ചെന്പൂക്കാവിലെ ശിവന്‍ എന്നൊരാളാണ് മുന്‍പ് നടിയുടെ വാഹനം ഓടിച്ചിരുന്നത്. അടുത്തിടെ ശിവന്‍ മാറിയതിനെ തുടര്‍ന്നാണ് പുതിയ ഡ്രൈവറെ കണ്ടെത്തിയതെന്നും അവര്‍ പറഞ്ഞു.