കണ്ണൂര്‍• മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു മുന്നില്‍ മദ്യപിച്ചു ബഹളം വച്ച ബിജെപി പ്രവര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍. ബിജെപി പ്രവര്‍ത്തകനും പിണറായി പുത്തന്‍കണ്ടം സ്വദേശിയുമായ വിനോദ് കൃഷ്ണനെയാണു കതിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസമായി ഇയാളോടൊപ്പം താമസിച്ചിരുന്ന വിദേശിയെയും കൊണ്ടു പിണറായി വിജയന്റെ വീടിനു മുന്നിലെത്തി ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കു നേരെയും കയര്‍ത്തതിനെ തുടര്‍ന്നാണു കസ്റ്റഡിയിലെടുത്തത്.