നടിയെ ആക്രമിച്ചത് ക്വട്ടേഷൻ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യംചെയ്യണമെന്ന് പി.സി. ജോർജ്

227

തിരുവനന്തപുരം/കൊച്ചി ∙ കൊച്ചിയിൽ നടിയെ ആക്രമിച്ചത് ക്വട്ടേഷൻ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യംചെയ്യണമെന്ന് പി.സി. ജോർജ് എംഎൽഎ. സംഭവത്തിൽ മലയാളത്തിലെ ഒരുപ്രമുഖ നടന് പങ്കുണ്ടെന്നും ജോർജ് തിരുവനന്തപുരത്ത് പറഞ്ഞു. ‘സംഭവം ക്വട്ടേഷൻ ആണെന്ന് നടി തന്നെ പറഞ്ഞു. നടിക്ക് അറിയാം ആരാണ് ഇതിന് പിന്നിലെന്ന്. ഒരു പ്രമുഖ നടനുമായി ബന്ധപ്പെട്ടുണ്ടായ കാര്യമാണ് ഇതെന്നാണ് ഞാൻ മനസിലാക്കുന്നത്. അതിൽ ഈ ആക്രമിക്കപ്പെട്ട നടിയുടെ പങ്കാളിത്തവുമുണ്ടെന്നാണ് കേൾക്കുന്നത്. പി.സി. ജോർജ് ആരോപിച്ചു.

NO COMMENTS

LEAVE A REPLY