വിശ്വാസ വോട്ടെടുപ്പ് : എം കെ സ്റ്റാലിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

179

തമിഴ്നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിപക്ഷത്തെ ബലം പ്രയോഗിച്ച് പുറത്താക്കിക്കൊണ്ട് നടത്തിയ വിശ്വാസവോട്ടെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജനാധിപത്യരീതിയില്‍ അല്ല വോട്ടെടുപ്പ് നടന്നതെന്നും സ്റ്റാലിന്‍ ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിനെതിരെ ഡിഎകെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിനും ഇന്ന് തുടക്കമാകും. പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്‍ തിരുച്ചിറപ്പളളിയിലാണ് ഉപവാസമിരിക്കുക.

NO COMMENTS

LEAVE A REPLY