വന്‍കിട പദ്ധതികളിലെ അഴിമതി പരാതികൾ സ്വീകരിക്കില്ലെന്ന് വിജിലൻസ്

240

തിരുവനന്തപുരം: വൻകിട പദ്ധതികളിലെ അഴിമതി പരാതികൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി വിജിലൻസ് ആസ്ഥാനത്ത് നോട്ടീസ് പതിച്ചു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ നിർദേശത്തെത്തുടർന്നാണ് നടപടി. മാധ്യമപ്രവർത്തകരെത്തിയതിനെ തുടർന്ന് നോട്ടീസ് പിൻവലിച്ചു. രാവിലെ പതിച്ച നോട്ടീസ് ഉച്ചയോടുകൂടിയാണ് നീക്കം ചെയ്തത്. രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതികളെന്നും സർക്കാർ മാറുമ്പോൾ വിജിലൻസിന്റെ നിലപാടുകൾ മാറുന്നതെങ്ങനെയെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഈ നിലയ്ക്കു സംസ്ഥാനം വിജിലൻസ് രാജിലേക്കു പോകുമെന്നും സംസ്ഥാനം ഭരിക്കാൻ വിജിലൻസിനെ അനുവദിക്കണോ എന്നു സർക്കാർ ചിന്തിക്കണമെന്നും ഹൈക്കോടതി ചോദിച്ചു.

NO COMMENTS

LEAVE A REPLY