തൃശൂര്‍: തൃശൂര്‍ പൂരം സംബന്ധിച്ച് ജില്ലാ ഭരണകൂടം നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തില്‍ നാളെ തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റിങ് കമ്മിറ്റി. വെടിക്കെട്ട് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജെല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്രാളിക്കാവില്‍ വെടിക്കെട്ടിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് നേരത്തേ ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൂരം എല്ലാ ആചാരാനുഷ്ഠാനങ്ങളോടും നടത്താന്‍ രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. മന്ത്രിസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കമ്മിറ്റി രംഗത്തെത്തുകയിരുന്നു. ഹര്‍ത്താല്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്നും കമ്മിറ്റി അറിയിച്ചിരുന്നു. എന്നാല്‍ വൈകിട്ട ചേര്‍ന്ന യോഗത്തിനു ശേഷം ഹര്‍ത്താല്‍ പിന്‍വലിക്കില്ലെന്ന് കമ്മിറ്റി അറിയിക്കുകയായിരുന്നു. മന്ത്രിസഭാ തീരുമാനം വന്നെങ്കിലും ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി പറയുന്നു. ഇതുസംബന്ധിച്ച് ജില്ലാ അധികാരികള്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. വെടിക്കെട്ട് നടത്തുന്നതിന് ആവശ്യമായ സുരക്ഷ ഒരുക്കിയ ശേഷം കേന്ദ്രത്തിന്റെ അനുമതി തേടാനയിരുന്നു മന്ത്രിസഭ തീരുമാനിച്ചിരുന്നത്. കേന്ദ്രാനുമതിയോടെ മാത്രമേ വെടിക്കെട്ട് നടപ്പാക്കാനാകൂ.