റാഞ്ചി: അവിഹിതം ആരോപിച്ച് ഭാര്യ യുടെ തല വെട്ടി ഭര്‍ത്താവ് കോടതിയില്‍ ഹാജരാക്കി. ജാര്‍ഘണ്ഡ് ഗട്ട്ഷാലയില്‍ ഭന്ധ്മുത്ത് പ്രദേശത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ദാരുണ സംഭവം ഉണ്ടായത്. ഗട്ട്ഷാല സ്വദേശിയായ ഭൂപന്‍ മര്‍ഡി യാണ് ഭാര്യ ചുരമണിയുടെ തല വെട്ടിയെടുത്തത്. പിന്നാലെ വെട്ടിയ തല ബാഗിലാക്കി കോടതിയില്‍ ഹാജരാക്കി. മുപ്പത്തഞ്ചുകാരനായ മാര്‍ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് സമീപവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപ്പെടുത്തിയ ചുരമണി മര്‍ഡിയുടെ മൃതദേഹം വീടിന് സമീപത്തുനിന്ന് കണ്ടെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗട്ട്ഷാല ഡി.എസ്.പി സഞ്ജീവ് ബെസ്‌റ വ്യക്തമാക്കി.