കൊച്ചി: കൊച്ചിയില്‍ അക്രമത്തിനിരയായ നടി മാധ്യമങ്ങളെ കാണുമെന്ന വാര്‍ത്തയ്ക്കു പിന്നാലെ നടിയെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വിലക്കി പോലീസ്. മാധ്യമങ്ങളെ കാണരുതെന്ന് പൊലീസ് നടിക്ക് നിര്‍ദ്ദേശം നല്‍കി. പ്രതികളുടെ തിരിച്ചറിയില്‍ പരേഡ് കഴിയാതെ മാധ്യമങ്ങളെ കാണരുതെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. നേരത്തെ രാവിലെ 10.30 ഓടെ മാധ്യമങ്ങളെ കാണുമെന്ന് നടി അറിയിച്ചിരുന്നു. അതേസമയം നടിക്കെതിരായ ആക്രമണത്തില്‍ ക്വട്ടേഷന്‍ സാധ്യത തള്ളി പൊലീസ്. സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയതായി ഇതുവരെ തെളിവുകളില്ല. ഫോണ്‍ രേഖ പരിശോധിച്ചെങ്കിലും കൂടുതല്‍ തെളിവ് കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു നടിക്കായും നേരത്തെ കെണിയൊരുക്കിയിരുന്നു. പക്ഷേ നടി മറ്റൊരു വാഹനത്തില്‍ പോയതിനാല്‍ ലക്ഷ്യം നടന്നില്ലെന്നുമാണ് പോലീസ് പറയുന്നത്.