ആര്‍മി റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ 12 പേര്‍ അറസ്റ്റില്‍

205

മുംബൈ: ഇന്ന് നടക്കേണ്ടിയിരുന്ന ആര്‍മി റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പറുകളുമായി 12ഓളം പേരെ ഇന്നലെ രാത്രി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ തസ്തികളിലേക്ക് പൂനെ മേഖലയില്‍ ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു, ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. താനെ നഗരത്തിലെ ഒരു ലോഡ്ജില്‍ വെച്ച് കുട്ടികള്‍ പരീക്ഷയുടെ ഉത്തരങ്ങള്‍ തയ്യാറാക്കുമ്പോഴായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം നല്‍കിയാണ് ചോദ്യ പേപ്പര്‍ സംഘടിപ്പിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. പിടിയിലായവരില്‍ ചിലര്‍ക്ക് സൈന്യവുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് സൈന്യവും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY