ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ യാത്രാബോട്ട് മറിഞ്ഞ് പത്തുപേർ മരിച്ചു. മരിച്ചവരിൽ നാലുപേർ സ്ത്രീകളാണ്. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൂടുതൽപേർ അപകടത്തിൽപ്പെട്ടതായും രക്ഷാപ്രവർത്തനം തുടരുന്നതായുമാണ് റിപ്പോർട്ടുകൾ. അപകടകാരണം അറിവായിട്ടില്ല.