മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടം. സെന്‍സെക്‌സ് 16 പോയന്റ് നേട്ടത്തില്‍ 28829ലും നിഫ്റ്റി 5 പോയന്റ് ഉയര്‍ന്ന് 8901ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1132 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 640 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭാരതി എയര്‍ടെല്‍, എല്‍ആന്റ്ടി, സിപ്ല, മാരുതി, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.