യൂറോകപ്പ് : ഫ്രാൻസ് ഫൈനലിൽ

267

ലോകചാംപ്യന്മാരായ ജർമനിയെ കീഴടക്കി ആതിഥേയരായ ഫ്രാൻസ് യൂറോകപ്പ് ഫുട്ബോൾ ഫൈനലിൽ (2–0). അന്റോയ്ൻ ഗ്രീസ്മെൻ നേടിയ രണ്ടുഗോളുകളിലാണു ഫ്രാൻസിന്റെ അതുല്യവിജയം. ആദ്യപകുതിയുടെ ഇൻജുറി ടൈമിലെ പെനൽറ്റിയും 72–ാം മിനിറ്റിലെ ഫീൽഡ് ഗോളുമാണു വിധി നിർണയിച്ചത്. ഞായറാഴ്ച ഫൈനലിൽ പോർച്ചുഗൽ ആണു ഫ്രാൻസിന്റെ എതിരാളികൾ.
തുടക്കത്തിൽ പതറിയെങ്കിലും സ്വന്തം കാണികളുടെ ആവേശത്തിനു മുന്നിൽ കളം പിടിക്കുകയായിരുന്നു ഫ്രാൻസ്. ആദ്യപകുതി തീരുന്നതിനു തൊട്ടുമുൻപ് ജർമൻ പെനൽറ്റി ബോക്സിൽ ക്യാപ്റ്റൻ ബാസ്റ്റിൻ ഷ്വൈൻസ്റ്റീഗർക്കു വഴങ്ങേണ്ടി വന്ന ഹാൻഡ്ബോളിനു ലഭിച്ച പെനൽറ്റി, സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിന്റെ താരമായ ഗ്രീസ്മെൻ ലക്ഷ്യത്തിലെത്തിച്ചു.
ഗോൾ തിരിച്ചടിക്കാൻ കിണഞ്ഞു പരിശ്രമിച്ച ജർമനിയെ ഞെട്ടിച്ചു കൊണ്ട് 72–ാം മിനിറ്റിൽ ബോക്സിനുള്ളിൽനിന്നു തൊടുത്ത ഇടംകാലൻ ഷോട്ടിലും ഗ്രീസ്മെൻ ലക്ഷ്യം കണ്ടു. സെമിയിൽ ഐസ്‌ലൻഡിനെ തകർത്തുവിട്ട അതേടീമിനെയാണു കോച്ച് ദിദിയേർ ദെഷാംപ്സ് ജർമനിക്കെതിരെയും കളത്തിലിറക്കിയത്

NO COMMENTS

LEAVE A REPLY