കേരള ബജറ്റ് : ക്ഷേമ പെൻഷൻ വർധിപ്പിച്ചു

202

തിരുവനന്തപുരം ∙ പിണറായി വിജയൻ നയിക്കുന്ന സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നമ്മുക്ക് ജാതിയില്ല പ്രഖ്യാപനം ഒാർമിപ്പിച്ചാണ് തുടക്കം. ബജറ്റ് പരിവർത്തനത്തിന്റെ ദിശാസൂചിയാകും. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ധനകാര്യപ്രതിസന്ധി സർക്കാർ ഇടപെടലുകളെ ദുർബലമാക്കി. നാണ്യവിളത്തകർച്ചയും ഗൾഫ് പണവരവിലെ കുറവും പ്രതിസന്ധിക്ക് കാരണമാണ്. വരും വർഷം റവന്യൂക്കമ്മി 20,000 കോടി രൂപയായി ഉയരുമെന്നും തോമസ് ഐസക് പറഞ്ഞു.

∙ രണ്ടുവർഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളുമില്ല. ആരോഗ്യം പോലുള്ള ചില മേഖലകൾക്കുമാത്രം ഇളവ്
∙ എല്ലാ സാമൂഹികക്ഷേമ പെൻഷനും 1000 രൂപയാക്കി
∙ എല്ലാവർക്കും വീട്, വെള്ളം, വെളിച്ചം എന്നിവ ഉറപ്പാക്കും
∙ പെൻഷൻകുശിക തീർക്കും
∙ 60 വയസുകഴിഞ്ഞ എല്ലാവർക്കും പെൻഷൻ
∙ ജീവനക്കാർക്ക് ഒാണത്തിന് ഒരുമാസത്തെ ശമ്പളം നേരത്തെ നൽകും

NO COMMENTS

LEAVE A REPLY