ഷൂട്ടിങ് ലോകകപ്പില്‍ ജിത്തു റായിക്ക് സ്വര്‍ണ്ണം

232

ന്യൂഡല്‍ഹി: ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യന്‍താരം ജീത്തു റായിക്ക് സ്വര്‍ണം. 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 230.1 സ്‌കോര്‍ ചെയ്ത് ലോകറെക്കോഡോടെയാണ് ഈ സുവര്‍ണനേട്ടം. 226.9 സ്‌കോര്‍ ചെയ്ത് ഇന്ത്യയുടെതന്നെ അമന്‍പ്രീത് സിങ് വെള്ളി നേടി. ഇറാന്റെ വാഹിദ് കോല്‍ഖന്‍ഡന്‍ വെങ്കലം നേടി. അവസാന മൂന്ന് റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ജീത്തു പുറത്താക്കലിന്റെ വക്കില്‍നിന്നാണ് സ്വര്‍ണത്തിലേക്ക് എത്തിയത്. എട്ടു താരങ്ങള്‍ പങ്കെടുത്ത ഫൈനല്‍ മത്സരത്തിലെ ആദ്യ രണ്ട് ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ ജീത്തു ആറാം സ്ഥാനത്തായിരുന്നു. നിര്‍ണായക മൂന്നാം ഷോട്ടില്‍ 10.9 സ്‌കോര്‍ ചെയ്ത് മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന താരം എലിമിനേഷനില്‍നിന്ന് രക്ഷപ്പെട്ടു. നാലാം ഷോട്ടില്‍ 10.4 സ്‌കോര്‍ ചെയ്തതോടെ മെഡല്‍ ഉറപ്പിച്ചു. അവസാനഷോട്ടില്‍ 10.0 നേടിയതോടെ സ്വര്‍ണ്ണം നേടുകയായിരുന്നു.

NO COMMENTS

LEAVE A REPLY