കോട്ടയത്ത് എസ്ഐയെ ‘ചേട്ടാ’ എന്നു വിളിച്ച വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. പള്ളിക്കത്തോട് മുക്കാലി റൂട്ടില്‍ വാഹനപരിശോധനയ്ക്കിടെ എസ്ഐയെ ‘ചേട്ടാ’ എന്നു വിളിച്ച വിദ്യാര്‍ത്ഥി ദീപക്കി(19)നാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത്. സംഭവം ഇങ്ങനെ വെള്ളിയാഴ്ച വൈകിട്ട് പാലാ സെന്റ് ജോസഫ് എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ത്ഥിയായ ദീപക്ക് കോളജില്‍ നിന്നും വരുമ്പോള്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനെ ഇറക്കാന്‍ വേണ്ടി ബൈക്ക് നിര്‍ത്തി. ഇതിനിടെ പോലീസ് വാഹനം അതുവഴിവരുകയും ഹെല്‍മെറ്റ് വെയ്ക്കാത്തതിനു പിഴ ചുമത്തുകയുമായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ രേഖകളും ആവശ്യപ്പെട്ടു. വെപ്രാളത്തിനിടെ എസ്ഐയെ ചേട്ടാ’എന്നു ദീപക് വിളിച്ചുപോയി.ഇതുകേട്ട എസ്ഐ ദീപക്കിന്റെ മുഖത്തടിക്കുകയായിരുന്നു. ദീപക് ഇപ്പോള്‍ പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് എന്‍.രാമചന്ദ്രന് പറഞ്ഞു. ഇന്നു രാവിലെ വരെ പരാതി ലഭിച്ചിട്ടില്ലെന്നും അദേഹം അറിയിച്ചു.