പോത്തന്‍കോട് : സ്വിച്ച് ബോര്‍ഡിലെ പ്ലഗില്‍ ബ്രേസ്ലെറ്റ് കുടുങ്ങി ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റു മരിച്ചു. മംഗലപുരം പുന്നൈകുന്നം ഊരുകോണം ചിറക്കര വീട്ടില്‍ സനില്‍കുമാര്‍ ആശാമോള്‍ ദമ്ബതികളുടെ മകന് ശിവയാണു മരിച്ചത്. തറയില്‍ കളിച്ചു കിടന്നിരുന്ന കുഞ്ഞ് കട്ടിലിനടിയില്‍ വച്ചിരുന്ന എക്സ്റ്റന്‍ഷന്‍ ബോര്‍ഡിനു സമീപത്തേക്ക് ഇഴഞ്ഞു പോയത് ആരും ശ്രദ്ധിച്ചില്ല. ഈ ബോര്‍ഡിലായിരുന്നു ടിവിയുടെ ഉള്‍പ്പെടെ പ്ലഗുകള്‍. ചുവന്ന വെളിച്ചം കണ്ട് അതിനടുത്തെത്തിയ കുട്ടി ബോര്‍ഡില്‍ പിടിക്കാന്‍ ശ്രമിക്കുമ്ബോള്‍ ബ്രേസ്ലെറ്റിന്റെ തൂങ്ങിക്കിടന്നിരുന്ന അഗ്രം അതിനുള്ളില്‍ കടന്നാണ് ഷോക്കേറ്റത്. സനില്‍കുമാര്‍ ചെമ്ബകമംഗലം ജംക്ഷനില്‍ പൂക്കട നടത്തുകയാണ്.മൂത്ത മകള്‍ സ്മിത തോന്നയ്ക്കല്‍ എല്‍പി സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.