വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സഹോദരിമാരില്‍ മൂത്ത കുട്ടിയെ ബന്ധുവായ ഒരാള്‍ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് അമ്മ

193

പാലക്കാട്: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സഹോദരിമാരില്‍ മൂത്ത കുട്ടിയെ ബന്ധുവായ ഒരാള്‍ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടികളുടെ അമ്മ വെളിപ്പെടുത്തി. ഇയാളെ പലതവണ താക്കീത് ചെയ്തിരുന്നായി മരിച്ച ശരണ്യയുടെ അമ്മ പറ‍ഞ്ഞു. താനോ ഭര്‍ത്താവോ വീട്ടിലുള്ളപ്പോള്‍ ഇയാള്‍ വീട്ടില്‍ വരുമായിരുല്ല. മൂത്ത മകളായ ഹൃതിക മരിക്കുന്നതിന് മുമ്പ് ജോലിയില്ലാതെ പത്ത് ദിവസം താന്‍ വീട്ടില്‍ നിന്ന സമയത്ത് ഒരിക്കല്‍ പോലും ഇയാള്‍ വീട്ടില്‍ വന്നിരുന്നില്ല. ഇതിന് ശേഷം പണിക്ക് പോയ ദിവസം ഇയാള്‍ വീട്ടിലെത്തി. എന്തൊക്കെയോ കാരണങ്ങള്‍ പറഞ്ഞാണ് എത്തിയിരുന്നത്. എന്താണ് പറഞ്ഞത് എന്ന് അറിയില്ല. ഹൃതിക മരിക്കുന്നതിന് അര മണിക്കൂര്‍ മുമ്പും ഇയാള്‍ വീട്ടില്‍ വന്നിരുന്നു. ഇത് കണ്ടവരുണ്ട്. ഇയാള്‍ ഇളയ മകളായ ശരണ്യയെയും ഉപദ്രവിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഹൃതിക കൊല്ലപ്പെട്ട ദിവസം രണ്ട് പേരെ വീടിനടുത്ത് കണ്ടെന്നായിരുന്നു ശരണ്യ പറ‍ഞ്ഞത്. ഇത് ആരൊക്കെയാണെന്നും അറിയില്ലെന്നും അമ്മ പറഞ്ഞു.

NO COMMENTS

LEAVE A REPLY