ബസ് യാത്രക്കാരിയെ അശ്ലീല ചിത്രം കാണിച്ചെന്ന പരാതിയില്‍ സഹയാത്രക്കാരന്‍ പിടിയില്‍

233

തിരുവനന്തപുരം: ബസ് യാത്രക്കാരിയെ അശ്ലീല ചിത്രം കാണിച്ചെന്ന പരാതിയില്‍ സഹയാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങല്‍ സ്വദേശി അശോകനെയാണ് കഴക്കൂട്ടം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്നു ബസ്സില്‍വെച്ചാണ് സംഭവം. യുവതിയുടെ അടുത്ത സീറ്റിലിരുന്ന അശോകന്‍ മൊബൈല്‍ ഫോണിലുള്ള അശ്ലീല ഫോട്ടോകള്‍ യുവതിയെ കാണിക്കുകയായിരുന്നു. യുവതി പരാതിപെട്ടതിനെ തുടര്‍ന്ന് ബസ് കഴക്കൂട്ടം സ്‌റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അശോകനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

NO COMMENTS

LEAVE A REPLY