അഴീക്കോട് ട്രസ്റ്റ് കേരളത്തിലെ കോളേജ് വിദ്യാർഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു

288

ഡോ.സുകുമാർ അഴീക്കോടിൻറെ സ്മരണാർത്ഥം സുകുമാർ അഴീക്കോട് ട്രസ്റ്റ് കേരളത്തിലെ കോളേജ് വിദ്യാർഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. 2017 ഏപ്രിൽ 8 ന് തിരുവനന്തപുരത്ത് വച്ചായിരിക്കും മത്സരം. മത്സരാർത്ഥികൾ കോളേജ് പ്രിൻസിപ്പൽമാരുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ 2017 ഏപ്രിൽ 5 ന് മുൻപായി കൺവീനർമാരെ വിവരം അറിയിക്കേണ്ടതാണ്.സുകുമാർ അഴീക്കോടിൻറെ ജന്മദിനമായ മേയ് 12 ന് തിരുവനന്തപുരത്ത് നടത്തുന്ന സമ്മേളനത്തിൽ വച്ചു വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നതാണെന്ന് ട്രസ്റ്റ് കൺവീനർ അറിയിച്ചു.

ഒന്നാം സമ്മാനം : 25000
രണ്ടാം സമ്മാനം : 15000
മൂന്നാം സമ്മാനം : 10000
മത്സരത്തിൽ പങ്കെടുക്കുന്നവർ 9446794431,9388788647 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

NO COMMENTS

LEAVE A REPLY