തിരുവനന്തപുരം: കാസര്‍കോട്,പാലക്കാട് ജില്ലകളില്‍ നിന്ന് സ്ത്രീകളടക്കം 16 പേരെ കാണാതായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസമായി ഇവരെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നും ഇവര്‍ തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേരാനായി സിറിയയിലോ ഇറാക്കിലോ പോയതാവുമെന്നാണ് സൂചന. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതായും സൂചനയുണ്ട്.
കാണാതായ 16 പേരും സിറിയയിലേയ്ക്കാണ് പോയതെന്നും ഇവര്‍ ഐഎസില്‍ ചേര്‍ന്നതായും സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. കാണാതായവരില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഒരു ഡോക്ടറും ഒരു എന്‍ജിനീയറും ഉള്‍പ്പെടുന്നു.
തീര്‍ത്ഥാടനത്തിനെന്ന വ്യാജേന ജൂണ്‍ ആറിന് ഇവര്‍ രാജ്യം വിട്ടതായും അതിനു ശേഷം ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും ബന്ധുക്കളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ഒരാളുടെ ബന്ധുവിന് ‘ഞങ്ങള്‍ അവസാന ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു’ എന്ന് വാട്സ്ആപ്പ് സന്ദേശം ലഭിച്ചെന്നും സിറിയയിലോ ഇറാഖിലോ ആണ് ഇവര്‍ ഉള്ളതെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.
കാര്‍സര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂരിനും സമീപ പ്രദേശങ്ങളിലും നിന്നുള്ളവരാണ് കാണാതായവരില്‍ ഏറെപ്പേരും. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് കാണാതായവരെല്ലാം.
courtesy : mathrubhumi