ആലപ്പുഴ: കഞ്ചാവ് കൈവശം വച്ചതിനു മൂന്നു സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ 11 പേര് പിടിയില്‍. സ്കൂള്‍ കുട്ടികള്‍ക്കു കഞ്ചാവ് വില്‍ക്കുന്ന സംഘത്തില്‍പെട്ട രണ്ടുപേരും പിടിയിലായിട്ടുണ്ട്. ആലപ്പുഴ ബീച്ച്, ഇഎംഎസ് സ്റ്റേഡിയം, കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ്, കളര്‍കോട്, അമ്ബലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്ക്കുന്നുവെന്ന് എക്സൈസ് സ്പെഷല്‍ സ്ക്വാഡിനു ലഭിച്ച പരാതിയെ തുടര്‍ന്നു നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. പിടിയിലായരില്‍ നിന്നും മൂന്ന് ഇരുചക്ര വാഹനങ്ങളൂം 50 പൊതി കഞ്ചാവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സ്കൂള്‍ കുട്ടികളെ കൂടാതെ പുന്നപ്ര തെക്ക് വെളിയില്‍ വീട്ടില്‍ മണിക്കുട്ടന് (രാഹുല്‍-18), വട്ടയാല്‍ വാര്‍ഡ് ചെമ്മണപള്ളിചിറ വീട്ടില്‍ തൗഫീക്ക്(സുല്‍ത്താന്‍-19), കൈതവന ലക്ഷ്മി ഭവനില്‍ സാഹില്‍(21), പുന്നപ്ര ആലിശേരി വീട്ടില്‍ ആഷിഖ് ഷാജി(21), വട്ടയാല്‍ കൈതവളപ്പില്‍ ഗിരിധര്‍(19), ലത്തീന്‍പള്ളി പുരയിടത്തില്‍ വിന്‍സെന്റ്(റോണി-18), വെള്ളക്കിണര്‍ ഉമ്മാപറമ്ബില് വീട്ടില്‍ സച്ചിന് സുരേഷ്(സച്ചു-19), മുല്ലാത്ത് വാര്‍ഡില്‍ മനാഫ് (22) എന്നിവരാണു പിടിയിലായത്. നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതികളായിട്ടുള്ളവരും കണ്ണികളായിട്ടുള്ളവരുമാണ് ഇവരില്‍ പലരും. എല്ലാവരെയുംകുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.