നോട്ട്​ നിരോധനം പാവങ്ങളെ ബാധിച്ചില്ലെന്നത്​ പ്രതിപക്ഷം അവഗണിച്ചു : നിതീഷ്​ കുമാര്‍

216

പട്ന: തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ബിജെപിയെ അഭിനന്ദിച്ച്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നോട്ട് പിന്‍വലിക്കല്‍ തീരുമാനം പാവങ്ങളില്‍ സംതൃപ്തിയുണ്ടാക്കിയെന്ന് കാര്യം പ്രതിപക്ഷം അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ ഭരണം പിടിക്കുകയും ഗോവയിലും, മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെയും അദ്ദേഹം അഭിന്ദനങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തെ പിന്തുണച്ച്‌ അദ്ദേഹം നേരത്തെയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ബീഹാറില്‍ നിതീഷിനൊപ്പം സഖ്യത്തിലുണ്ടായിരുന്ന പാര്‍ട്ടികളൊന്നും നോട്ട് പിന്‍വലിക്കലിനെ അനുകൂലിച്ചിരുന്നില്ല.

NO COMMENTS

LEAVE A REPLY