കൊച്ചി∙ കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്ന് അഞ്ചു കുടുംബങ്ങളെ കാണാതായത് . ഇതു പരിശോധിക്കേണ്ട വിഷയമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദമ്പതികളടക്കം അഞ്ച് കുടുംബങ്ങളെയാണ് കാണാതായത്. പാലക്കാട്ടുനിന്ന് രണ്ട് ദമ്പതികളെയും കാണാതായി.
ഇവർ ഭീകരസംഘടനയായ ഐഎസില്‍ (ഇസ്‍ലാമിക് സ്റ്റേറ്റ്) ചേർന്നെന്ന സംശയത്തിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. എന്‍െഎഎ പോലുള്ള ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം, തിരുവനന്തപുരത്തുനിന്ന് എട്ടുമാസം മുൻപ് കാണാതായ ദമ്പതികളുടെ തിരോധാനവും ഐഎസ് സ്വാധീനമാണെന്നു സംശയിക്കുന്നു.
video credit : manorama online