പാനാജി: ഗോവയില്‍ ബീച്ചില്‍ വിദേശ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെയാണ് ഇവരുടെ മൃതദേഹം ബീച്ചില്‍ വച്ച കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നു. അതിന് മുന്‍പ് ബലാത്സംഗം നടന്നതായും പോലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 28 കാരിയായ അയര്‍ലെന്റ് സ്വദേശനിയായ യുവതിയെയാണ് കാനാകോണയിലുള്ള ദിയോബാഗ് ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
ഗോവയില്‍ വിദേശീയര്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുകയായണ്. നേരത്തേയും സമാന രീതിയില്‍ ഇവിടെ ആക്രമണങ്ങള്‍ നടന്നിരുന്നു.