മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് സ്ഥാനാര്‍ഥി

216

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് സ്ഥാനാര്‍ഥി. 20ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
ലീഗ് ഉന്നതാധികാര സമിതിക്കുശേഷം പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയാലും കേരളത്തിലെ മുന്നണി നേതാവായി കുഞ്ഞാലിക്കുട്ടി സജീവമായി തുടരുമെന്ന് ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്തുചേര്‍ന്ന പ്രവര്‍ത്തക സമിതിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിരുന്നത്. ഇ അഹമ്മദ് തെളിയിച്ച പാതയിലൂടെ മുന്നോട്ട് പോകുമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നിയമസഭയില്‍ യുഡിഎഫിന്റെ ഉപനേതാവിനെ സമയബന്ധിതമായി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വേങ്ങര എംഎല്‍എയാണ് കുഞ്ഞാലിക്കുട്ടി. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ വേങ്ങരയില്‍ ഉപതെരഞ്ഞടുപ്പ് അനിവാര്യമാകും. ഏപ്രില്‍ 12നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ്. ഏപ്രില്‍ 17നാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ.അഹമ്മദ് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് മലപ്പുറം. ഇവിടുത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

NO COMMENTS

LEAVE A REPLY