സെന്‍സെക്‌സ് 183 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

215

മുംബൈ: ഓഹരി സൂചികകള്‍ മികച്ച ഉയരത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 183 പോയന്റ് നേട്ടത്തില്‍ 29581.55ലും നിഫ്റ്റി 71.50 പോയന്റ് ഉയര്‍ന്ന് 9156.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1784 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1043 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, ഐഡിയ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY