സ്ത്രീപീഡനക്കേസ് ഒതുക്കിതീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയ എറണാകുളം നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

192

കൊച്ചി: സ്ത്രീപീഡനക്കേസ് ഒതുക്കിതീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയ എറണാകുളം നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. എറണാകുളം നോര്‍ത്ത് സിഐ ടി ബി വിജയനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
മുവാറ്റുപുഴ സ്വദേശിയായ യുവതിയെ 25 പേര്‍ ചേര്‍ന്നു പീഡിപ്പിച്ച കേസ് പണം വാങ്ങി ഒത്തുതീര്‍ത്തെന്നാണ് പരാതി. കൂടാതെ ബ്ലേഡ് പലിശക്കാരനില്‍നിന്നു ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തി. കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്ബനിയില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് മുവാറ്റുപുഴ സ്വദേശിയെ നഗരമധ്യത്തില്‍ പൂട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ 25 പ്രതികളില്‍നിന്ന് ഏഴു ലക്ഷം രൂപ വീതമാണ് കൈക്കൂലി വാങ്ങിയത്. ഓരോ പ്രതിയില്‍ നിന്നും പിരിച്ച ഏഴു ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷം യുവതിക്കു നല്‍കിയെന്നും രണ്ടുലക്ഷം വീതം പൊലീസുകാരും അഭിഭാഷകനും ചേര്‍ന്ന് വീതിച്ചെടുത്തുമെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയത്. ഏഴു ലക്ഷം രൂപ നല്‍കാന്‍ കഴിയാത്ത പ്രതികള്‍ പൊലീസിനോടു പരാതിപ്പെട്ടത് സ്പെഷല്‍ ബ്രാഞ്ച് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സിഐക്കെതിരെ അന്വേഷണം നടന്നത്. കൂടാതെ തമിഴ്നാട്ടില്‍നിന്നുള്ള മണികണ്ഠന്‍ എന്നയാളില്‍നിന്നും ടി ബി വിജയന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയും ഉണ്ടായിരുന്നു. ഈ രണ്ടു കേസുകളും പരിഗണിച്ചാണ് സിഐക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപി റേഞ്ച് ഐജിക്ക് നിര്‍ദേശം നല്‍കിയത്.

NO COMMENTS

LEAVE A REPLY