തിരുവനന്തപുരം: കാസര്‍ഗോഡ് ചീമേനി തുറന്ന ജയിലില്‍ ഗോപൂജ നടത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു. സൂപ്രണ്ട് എ.ജി സുരേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ജയില്‍ മേധാവി ആര്. ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനുവരി ഒന്നിനായിരുന്നു വിവാദ ഗോപൂജ ചടങ്ങ്. തുറന്ന ജയിലിലെ കൃഷിത്തോട്ടം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജയിലിലത്തെിച്ച കുള്ളന്‍ പശുക്കളെ കര്‍ണാടകയിലെ മഠം അധികൃതര്‍ ജയിലിലേക്ക് കൈമാറുന്നചടങ്ങിനിടയില് ഗോപൂജ നടത്തിയെന്നാണ് ആക്ഷേപം.