കണ്ണൂര്‍: കണ്ണൂരില്‍ സി പി എം-ബി ജെ പി സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. തലശേരി നങ്ങാരത്തുപീടികയില്‍ ആദ്യം സിപിഎം. പ്രവര്‍ത്തകന്‍ മണിക്ക് വെട്ടേറ്റു. പരുക്കേറ്റ മണിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ബിജെപി പ്രവര്‍ത്തകനായ അഭിജിത്തിന് വെട്ടേറ്റു. അരമണിക്കൂറിനു ശേഷം കണ്ണൂര്‍ എടക്കാട്ട് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. രോഹിത്, അഭിനന്ദ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ തലശേരി മേഖലയില്‍ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്