ബാര്‍ ലൈന്‍സ്: സര്‍ക്കാരിനെതിരെ വി.എം. സുധീരന്‍ സുപ്രീംകോടതിയില്‍

176

തിരുവനന്തപുരം: ദേശീയ പാതയോരത്തെ ബാറുകള്‍ക്ക് ലൈന്‍സ് പുതുക്കി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതിയുടെ വിധിയുടെ ലംഘനവും കോടതി അലക്ഷ്യവുമാണെന്നാണ് സുധീരന്റെ വാദം. ബാര്‍ ഉടമകള്‍ക്ക് വേണ്ടി കേസ് വാദിച്ച അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയോരത്ത് മദ്യശാലകള്‍ക്കുള്ള നിരോധനം ബാറുകള്‍ക്ക് ബാധകമാണോ എന്നതില്‍ വ്യക്തത തേടി സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിലാണ് വി.എം.സുധീരന്‍ കക്ഷി ചേരുന്നത്.

NO COMMENTS

LEAVE A REPLY