ചെന്നൈ: അണ്ണാഡിഎംകെ എന്ന പേരും രണ്ടില ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതോടെ പുതിയ പാര്‍ട്ടി നാമവുമായി ശശികല, പനീര്‍ശെല്‍വം പക്ഷങ്ങള്‍. അണ്ണാഡിഎംകെ അമ്മ എന്നാണ് ശശികല പക്ഷത്തിന്റെ പാര്‍ട്ടിയുടെ പേര്. അണ്ണാഡിഎംകെ പുരട്ചി തലൈവി അമ്മയെന്നാണ് ഒ പനീര്‍ശെല്‍വം പക്ഷം നല്‍കിയിരിക്കുന്ന പേര്. തൊപ്പി ചിഹ്നത്തിനാണ് ശശികല പക്ഷം ആവശ്യം ഉന്നയിച്ചതെങ്കിലും ഓട്ടോറിക്ഷയാണ് കമ്മീഷന്‍ അനുവദിച്ചത്. വൈദ്യുത പോസ്റ്റാണ് ഒ പനീര്‍ശെല്‍വം പക്ഷത്തിന്റെ ചിഹ്നം.