സന്തോഷ് ട്രോഫി : ഗോവയോട് തോറ്റ് കേരളം പുറത്ത്

243

സന്തോഷ് ട്രോഫി സെമി ഫൈനലില്‍ ഗോവയോട് തോറ്റ് കേരളം പുറത്ത്. ഗോവ ഒന്നിനെതിരെ രണ്ടു ഗോളു ഗോളുകൾക്കാണ് കേരളത്തെ തോൽപിച്ചത്. കഴിഞ്ഞ ദിവസം ലീഗിനെ അവസാന മത്സരത്തിൽ മഹാരാഷ്ട്രയോട് തോറ്റെങ്കിലും ലീഗ് പട്ടികയിൽ ഒന്നാമതായി സെമിയിലെത്തിയ കേരളത്തിന് ഗോവയുടെ പോരാട്ടത്തിനെതിരെ പിടിച്ചുനിൽക്കാനായില്ല. ഫൈനലിൽ ഗോവ ബംഗാളിനെ നേരിടും. ഇത്തവണത്തെ ടൂർണമെന്റിൽ പ്രതീക്ഷയുണ്ടായിരുന്ന കേരളം പുറത്താവുമെന്ന് ആരും കരുതിയിരുന്നില്ല. ഗോവയ്‌ക്കെതിരെ ജയിക്കുമെന്ന പ്രതീക്ഷയാണ് ടീം പങ്കുവച്ചത്. ആദ്യ പകുതിയിൽ തന്നെ കേരളം രണ്ടു ഗോളിന് പിന്നിലായി. അതോടെ കേരളം തളർന്നുവെന്ന് വേണം പറയാൻ. രണ്ടാം പകുതിയിൽ അൽപമെങ്കിലും ഉണർന്നു കളിച്ചെങ്കിലും കേരളത്തിന് ഒരു ഗോൾ മടക്കാനേ കഴിഞ്ഞുള്ളൂ. 2004ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്. മിസോറാമിനെ തോൽപിച്ചാണ് ബംഗാൾ ഫൈനലിൽ പ്രവേശിച്ചത്. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബംഗാൾ ഗോവയെ നേരിടും. അധികസമയത്തേയ്ക്കു നീണ്ടെങ്കിലും ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. തുടർന്ന് മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നിങ്ങുകയായിരുന്നു. എന്നാൽ ഷൂട്ടൗട്ടിൽ ഇരു ടീമുകളും അഞ്ച് ഗോളുകളും വലയ്ക്കുള്ളിൽ എത്തിച്ചു. ഇതേതുടർന്നാണ് വിജയികളെ നിശ്ചയിക്കാൻ സഡൻഡെത്ത് വേണ്ടി വന്നത്. മിസോറാമിന്റെ ആദ്യ ഗോൾ തടുത്ത് ബംഗാൾ ഗോൾകീപ്പർ വിജയത്തിന്റെ വാതിൽ തുറന്നുകൊടുക്കുകയായിരുന്നു. തുടർന്ന് എത്തിയ ബംഗാളിന്റെ കിക്ക് വലയിൽ കയറിതോടെ വിജയം ഉറപ്പിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY