(തൃശൂർ) ∙ ബധിരയും മൂകയുമായ മുപ്പത്തിയെട്ടുകാരിയെ വീട്ടിൽ അതിക്രമിച്ചു കടന്നു ക്രൂരമായി പീഡിപ്പിച്ചത് അയൽവാസിയെന്നു സൂചന. ഒട്ടേറെ കേസുകളില്‍ പ്രതിയായ യുവാവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പരിസരം നന്നായി അറിയാവുന്ന ആൾതന്നെയാണു പ്രതിയെന്നു പൊലീസിനു നേരത്തെ സംശയമുണ്ടായിരുന്നു. അതേസമയം, ആശുപത്രിയിൽ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.
നാട്ടികയിൽ അമ്മയോടൊപ്പം താമസിച്ചിരുന്ന യുവതിയാണു പീഡനത്തിനിരയായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പുറത്തുപോയ അമ്മ അഞ്ചോടെ തിരിച്ചെത്തിയപ്പോൾ യുവതിയെ വീടിനടുത്തുള്ള ഷെഡിൽ രക്തം വാർന്ന് അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. പാമ്പുകടിയേറ്റതാണെന്ന സംശയത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കിടയിലാണു പീഡനമാണെന്നു കണ്ടെത്തിയത്.