കൊച്ചി: നക്സലൈറ്റ് വര്‍ഗീസ് കൊടും കുറ്റവാളിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു വര്‍ഗീസ് എന്നും ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആഭ്യന്തര വകുപ്പിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 1970കളില്‍ നിരവധി കൊലപാതക, കവര്‍ച്ചാ കേസുകളില്‍ വര്‍ഗീസ് പ്രതിയായിരുന്നു. പോലീസുമായുണ്ടായ ഏറ്റുമുട്ടിലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കീഴ്കോടതി ഉത്തരവ് അന്തിമായി കാണാന്‍ കഴിയില്ല. സുപ്രീം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുകയാണ്. നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസില്‍ മുന്‍പുണ്ടായ കോടതി വിധിക്ക് വിപരീതമായി നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വര്‍ഗീസിനെ പോലീസ് വെടിവെച്ചുകൊന്നതായിരുന്നു എന്ന് നേരെത്ത കോടതി കണ്ടെത്തിയിരുന്നു. വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ ഐജി ആയിരുന്ന ലക്ഷ്മണയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെ ലക്ഷ്മണയെ സര്‍ക്കാര്‍ വിട്ടയച്ചിരുന്നു.