മന്ത്രി എകെ ശശീന്ദ്രന്‍റെ ലൈംഗിക സംഭാഷണം പുറത്ത്

197

https://youtu.be/sjHwgAMMCFM
തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയിലെ ഒരു മന്ത്രിയ്‌ക്കെതിരെ അതി ഗുരുതരമായ ലൈംഗികാരോപണം. മംഗളം ടെലിവിഷനാണ് ഇക്കാര്യം പുറത്ത് വിട്ടത്. മന്ത്രിയുടെ ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ടാണ് മംഗളം ടിവി ഞെട്ടിച്ചിരിക്കുന്നത്. മന്ത്രിയുടെ ടെലിഫോണ്‍ സംഭാഷണം അടക്കമാണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. മംഗളം ടെലിവിഷന്‍ ചാനലിന്റെ സംപ്രേഷണം തുടങ്ങിയത് തന്നെ ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയോടെയാണ്. അഭയം തേടിയെത്തിയ സ്ത്രീയോടാണ് മന്ത്രിയുടെ ലൈംഗിക ചേഷ്ടകള്‍. ഫോണിലൂടെ കേട്ടാല്‍ അറയ്ക്കുന്ന കാര്യങ്ങളാണ് മന്ത്രി പറഞ്ഞിട്ടുള്ളത്. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ആ മന്ത്രി എന്നാണ് മംഗളം ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മംഗളം ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പകല്‍ പരാതി പറയാന്‍ എത്തിയ സ്ത്രീയോടാണ് മന്ത്രി വളരെ മോശമായ രീതിയില്‍ സംസാരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതും ആയ സംഭാഷണമാണ് മന്ത്രി നടത്തിയിരിക്കുന്നത് എന്നാണ് മംഗളം ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY